കല്യാശ്ശേരിയിൽ ലോട്ടറി വില്പനക്കാരന് സൂര്യാഘാതമേറ്റു


കല്യാശ്ശേരി :- ലോട്ടറി വില്പന നടത്തുന്ന കല്യാശ്ശേരി കോലത്തുവയൽ സ്വദേശി കെ.രാജീവന് (53) സൂര്യാഘാതമേറ്റ് കൈപൊള്ളി. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. കൈപൊള്ളി തൊലിയടർന്ന് കരുവാളിച്ചിട്ടുണ്ട്. നിർമാണത്തൊഴിലാളിയായിരുന്ന രാജീവൻ ഏതാനും മാസമായി കീച്ചേരി പ്രദേശത്ത് ലോട്ടറി വില്പന നടത്തുകയാണ്. 

വെള്ളിയാഴ്ച രാവിലെ കൈ കൂടുതൽ തിണർത്തുവന്നതോടെയാണ് നാട്ടുകാരോട് വിവരം പറഞ്ഞത്. കണ്ണൂരിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ 38.4 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ഈ നില തുടർന്നാൽ ഫെബ്രുവരി അവസാനത്തോടെ ചൂട് 40 ഡിഗ്രീ കടക്കുമെന്നാണ് കാലാവസ്ഥാവിദഗ്‌ധരുടെ അഭിപ്രായം.

Previous Post Next Post