കണ്ണൂർ :- കണ്ണൂരിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ സിറ്റി മൈതാനപ്പള്ളി സ്വദേശി എ.കെ അസ്ഹറുദ്ധീനെയാണ് ആർപിഎഫ് ഇൻസ്പെക്ടർ ജെ.വർഗ്ഗീസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.ലഹരിയിൽ സുഹൃത്തുക്കൾക്ക് ഒപ്പം നിന്ന് കല്ലേറ് നടത്തിയെന്നാണ് പ്രതിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് കല്ലേറ് ഉണ്ടായത്.
വന്ദേഭാരത് എക്സ്പ്രസിൻ്റെ ചില്ലു തകർന്നിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളാണ് കല്ലെറിഞ്ഞത് അസ്ഹറുദ്ദീനാണെന്ന് തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്. കല്ലേറിന് പിന്നിൽ ഗൂഡാലോചനയുണ്ടോയെന്നു അന്വേഷിച്ചു വരികയാണ്. എസ് ഐ, കെ.എം സുനിൽ കുമാർ, എ.എസ്.ഐ, വി.വി സഞ്ജയ്, ഒ.കെ അജേഷ്, എം.ബൈജു, കെ.സജേഷ്, ജിആർപി ഇൻന്റലിജൻസിലെ എൻ പി.ജിതിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
