മേയാൻ വിട്ട പോത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു ; ഉടമയ്ക്കെതിരെ കേസെടുത്തു


കൊല്ലം :- തെൻമലയിൽ വളർത്തു പോത്ത് കുത്തി പരിക്കേറ്റയാൾ മരിച്ചു. ഉറുകുന്ന് അയ്യങ്കാളി നഗർ സ്വദേശി രാജൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

ഫെബ്രുവരി 21നാണ് പോത്തുകളെ മേയാൻ വിട്ടിരുന്ന പറമ്പിൽ വെച്ച് ആക്രമണം ഉണ്ടായത്. പോത്ത് രാജനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ തെൻമല പൊലീസ് പോത്തിന്റെ ഉടമയ്ക്കെതിരെ കേസെടുത്തു. വളർത്തുമൃഗത്തെ കെട്ടിയിടാതെ അലക്ഷ്യമായി അഴിച്ചു വിട്ടതിനാണ് കേസ്.

Previous Post Next Post