കേരളത്തിലെ 6 സ്പെഷ്യൽ ട്രെയിനുകൾ സ്‌ഥിരം സർവീസാക്കും


തിരുവനന്തപുരം :- കേരളത്തിൽ സ്പെഷൽ സർവീസ് നടത്തുന്ന 6 ട്രെയിനുകൾ വൈകാതെ സ്‌ഥിരം സർവീസാക്കി മാറ്റുമെന്നും ഇതിന് അംഗീകാരം നൽകിയെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് കേന്ദ്രമന്ത്രി ജോർജ് കുര്യനെ അറിയിച്ചു. കൊല്ലം-വിശാഖപട്ടണം എക്സ‌്‌പ്രസ്, പാലക്കാട്- കണ്ണൂർ എക്സ്പ്രസ്, കണ്ണൂർ- കോഴിക്കോട് എക്സ്‌പ്രസ്, എറണാകുളം- കൊല്ലം മെമു, തിരുവനന്തപുരം നോർത്ത്- മംഗളൂരു ജംക്‌ഷൻ അന്ത്യോദയ, എറണാകുളം- വേളാങ്കണ്ണി സ്പെഷലുകളാണ് സ്ഥിരം സർവീസുകളാക്കുന്നത്. 

ഇതോടെ ഇവയുടെ ടിക്കറ്റ് നിരക്ക് കുറയും. ആഴ്‌ച യിൽ 2 ദിവസമുള്ള എറണാകുളം- വേളാങ്കണ്ണി സർവീസിനു പുറമേയാണു പുതിയ എറണാകുളം-വേളാങ്കണ്ണി സർവീസ് വരുന്നത്. കോട്ടയം, കൊല്ലം, ചെങ്കോട്ട, മധുര വഴിയാകും സർവീസ്. തിരുവനന്തപുരം- മംഗളൂരു അന്ത്യോദയ, കൊല്ലം- വിശാഖപട്ടണം ട്രെയിനുകൾ പ്രതിവാര സർവീസുകളാണ്.

Previous Post Next Post