ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു


കോഴിക്കോട് :- ഉത്സവം നടന്നുകൊണ്ടിരിക്കേ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി സുരേന്ദ്രൻ (53) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12ഓടെയാണ് സംഭവമുണ്ടായത്. കോവൂർ നെൻമേനി കാളികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സുരേന്ദ്രൻ കുഴഞ്ഞുവീണത്. വെളിച്ചപ്പാടിന്റെ * സ്ഥാനം കെട്ടിയിരുന്നത് സുരേന്ദ്രനായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് ലഭിക്കുന്ന വിവരം.

Previous Post Next Post