ചെങ്ങളായി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാളെ


ചെങ്ങളായി :- ചെങ്ങളായി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി 2026-27 വാർഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള വികസന സെമിനാർ നാളെ ഫെബ്രുവരി 17 ചൊവ്വാഴ്ച ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. IPPL കില തളിപ്പറമ്പ് പ്രിൻസിപ്പാൾ ഡോ. എ.അശോകൻ ഉദ്ഘാടനം ചെയ്യും. 

പദ്ധതി രേഖയുടെ പ്രകാശനം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.വേലായുധൻ, എം.പി ആദം കുട്ടി, അഡ്വ. കെ.കെ രത്നകുമാരി, കെ.മിനേഷ്, വി.പി മോഹനൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യും. പ്രസിഡണ്ട് ബി.പി വിപിന അധ്യക്ഷത വഹിക്കും. സംസ്ഥാന തലത്തിൽ മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി.വി  പ്രജിനയെ ചടങ്ങിൽ വെച്ച് ആദരിക്കും. 

Previous Post Next Post