സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു


തിരുവനന്തപുരം :- സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 1,18,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 14,810 രൂപയാണ് വില. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു വില. ഉച്ചയോടെ വില കുറഞ്ഞ് 1,18,080 രൂപയിലേക്ക് താഴ്ന്നിരുന്നു.

സംസ്ഥാനത്തെ വെളളിവിലയിൽ നേരിയ ഇടിവ്. വെള്ളി 1 ഗ്രാമിന് 280 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 2800 രൂപയാണ് വില വരുന്നത്.

Previous Post Next Post