കടൂർ നിരന്തോട് YMRC വായനശാലയിൽ വാർഡ് മെമ്പർ ഓഫീസും പുതിയ സൗകര്യങ്ങളും ഉദ്ഘാടനം ചെയ്തു


മയ്യിൽ :- കടൂർ നിരന്തോട് YMRC റീഡിങ് റൂം & ലൈബ്രറിയിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ലൈബ്രറി കൗൺസിൽ അനുവദിച്ച സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനവും പത്താം വാർഡ് മെമ്പർ ഓഫീസിന്റെ ഉദ്ഘാടനവും  നടന്നു.​ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ  ഉദ്ഘാടനം നിർവഹിച്ചു. 

വായനശാലാ പ്രസിഡന്റ് കെ.വി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.  വാർഡ് മെമ്പർ പി.രാജേഷ് സംസാരിച്ചു. സെക്രട്ടറി എം.പ്രസന്നൻ സ്വാഗതവും വാർഡ് വികസന കൺവീനർ എം.ഭരതൻ നന്ദിയും പറഞ്ഞു. വായനശാലാ പ്രവർത്തകരും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post