ചേലേരി:- കണ്ണൂർ ജില്ല കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടരിയായി നിയമിതനായ കെ.എം ശിവദാസന് നൂഞ്ഞേരി ബൂത്ത് കോൺഗ്രസ് കമ്മറ്റി സ്വീകരണം നല്കി. പ്രസിഡണ്ട് കെ. രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എം. ശിവദാസൻ ബൂത്ത് കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു.
പുതിയ ബൂത്ത് കമ്മിറ്റികൾ 180 ൻ്റെ പ്രസിഡണ്ടായി പി.പി യൂസഫിനേയും 181 ൻ്റെ പ്രസിഡൻ്റായി കെ. രാജീവനെയും തെരഞ്ഞെടുത്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടരി പി.കെ രഘുനാഥൻ, ചേലേരി മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് എൻ .വി പ്രേമാനന്ദൻ, മണ്ഡലം സെക്രട്ടറി പി. സുനിൽ, കെ. പ്രശാന്തൻ, പി.പി യൂസഫ് , കെ. രാജീവൻ എന്നിവർ സംസാരിച്ചു.

