കൊളച്ചേരി:- ചെന്നൈയിൽ വെച്ചു നടന്ന ഏഷ്യാ പസിഫിക് ഡൗൺ സിൻഡ്രോം ഫെഡറേഷൻ ഗെയിംസിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സോഫ്റ്റ് ബോൾ ത്രോ യിൽഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലും 50 മീറ്റർ ഓട്ടത്തിൽ രണ്ടാംസ്ഥാന നേടി വെള്ളിമെഡലും കരസ്ഥമാക്കിയ കൊളച്ചേരി എയുപി സ്കൂൾ ആറാം തരം വിദ്യാർത്ഥിനി നിവേദ്യ പി.വി യെ അനുമോദിച്ചു.
കായികരംഗത്തു മാത്രമല്ല നൃത്ത രംഗത്തും സജീവമാണ് നിവേദ്യ. തിരുവനന്തപുരത്ത് വെച്ച് നടന്ന സവിശേഷ സർഗോത്സവത്തിൽ ക്ലാസ്സിക്കൽ ഡാൻസ് വിഭാഗത്തിൽ കണ്ണൂ ജില്ലയെ പ്രതിനിധീകരിച്ച നിവേദ്യ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. പ്രസിദ്ധ മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ച് നടന്ന സമ്മോഹൻ പരിപാടിയിൽ നൃത്തംത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത അനുമോദന റാലി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷമീമ ടിവി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക താരാമണി ടീച്ചർ സ്വാഗതം പറഞ്ഞു. ഇച്ഛാശക്തിക്ക് മുന്നിൽ പരിമിതികൾ ഒന്നുമല്ലെന്ന് തെളിയിച്ച നിവേദ്യ ചേലേരി സ്വദേശികളായ നന്ദനൻ -ബേബി ദമ്പതികളുടെ മകളാണ്. നിബിൻ സഹോദരനാണ്.
