കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി നൽകി മാതൃകയായി കമ്പിലിലെ വ്യാപാരി


കമ്പിൽ :-  കളഞ്ഞു കിട്ടിയ പണവും എടിഎം മറ്റു രേഖകൾ അടങ്ങിയ പഴ്സ് ഉടമസ്ഥനെ കണ്ടെത്തി നൽകി വ്യാപാരി മാതൃകയായി. ഗ്യാലക്സി ഫാൻസി ഷോപ്പ് ഉടമയായ തസ്ലീം സി.പി ആണ് പേഴ്സ് തിരികെ ഏൽപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി കട അടച്ചു പോകുന്നതിനിടയിലാണ് തസ്ലീമിന് റോഡിൽ നിന്നും  പേഴ്സ് കളഞ്ഞു കിട്ടിയത്. 

തുടർന്ന് കക്കാട് സ്വദേശിയായ ഉടമസ്ഥനെ കണ്ടെത്തി പേഴ്സ് നൽകുകയായിരുന്നു. കമ്പിൽ വ്യാപാരി വ്യവസായി ഏകോപനം സമിതി ജോയിൻ്റ് സെക്രട്ടറിയാണ് തസ്ലീം. തസ്ലീമിന്റെ ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളുടെ ഇടയിൽ വ്യാപാരികളുടെ വിശ്വാസം വർദ്ധിപ്പിക്കാൻ സാധ്യമാകുമെന്ന് യൂണിറ്റ് പ്രസിഡണ്ട് അബ്ദുളള നാറാത്ത് പറഞ്ഞു. 

Previous Post Next Post