തെയ്യക്കോലത്തിന് നേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കൾ ; അട്ടഹാസവും ചിലമ്പൊലി ശബ്ദവും കേട്ട് ഓടിരക്ഷപ്പെട്ട് നായകൾ


തളിപ്പറമ്പ് :- തെയ്യക്കോലത്തിന് നേരെ പാഞ്ഞടുത്ത് കടിക്കാൻ വന്ന തെരുവുനായ്ക്കൾ അട്ടഹാസവും ചിലമ്പൊലി ഒച്ചയും കേട്ട് ഭയന്ന് കണ്ടം വഴി ഓടി രക്ഷപ്പെട്ടു. തെയ്യക്കോലത്തിന് നേരെ കുരച്ചുചാടിയ തെരുവുനായ്ക്കൾക്കാണ് അക്കിടി പറ്റിയത്' നടുവിലിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. തെരുവുനായ്ക്കളെ ഒട്ടും പതറാതെ ചിലമ്പൊലിയും അട്ടഹാസവുമായി നേരിടുകയാണ് തെയ്യം കലാകാരൻ ചെയ്‌തത്‌. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ആചാരത്തിന്റെ്റെ ഭാഗമായ പെരുവാറ്റുപാച്ചിലിന് പുറപ്പെട്ടതായിരുന്നു ആലക്കുന്ന് ചാമുണ്ഡി തെയ്യം. കൂടെ അകമ്പടി വാദ്യക്കാരോ ഉണ്ടായിരുന്നില്ല. പ്രധാന റോഡിൽ നിന്ന് കട്ട് റോഡിലേക്ക് കയറിയപ്പോഴായിരുന്നു മൂന്നോളം തെരുവുനായ്ക്കൾ തെയ്യക്കോലത്തിന് നേരെ പാഞ്ഞടുത്തത്. ഒട്ടും പതറാതെ തെയ്യം കലാകാരൻ ചിലമ്പ് കൊണ്ട് ശബ്ദമുണ്ടാക്കുകയും അട്ടഹസിക്കുകയുമായിരുന്നു. ഇത് കണ്ടതോടെ തെരുവുനായ്ക്കൾ തിരിഞ്ഞോടുകയായിരുന്നു.

തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ അഡ്വക്കേറ്റ് എ പി കണ്ണൻ ജന്മാവകാശിയായി തുടരുന്ന ദേവസ്ഥാനത്ത് ഇത്തവണ അദ്ദേഹത്തിന്റെ മകൻ 19കാരനായ ആദിത്യനാഥായിരുന്നു കോലമണിഞ്ഞത്. തൃക്കരിപ്പൂർ എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയാണ് ആദിത്യനാഥ്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Previous Post Next Post