കണ്ണൂർ :- കണ്ണൂർ കോർപ്പറേഷനിലെ പുഴാതി ഡിവിഷനിലെ തുളിച്ചേരി റസിഡൻസ് അസോസിയേഷൻ പരിധിയിലുള്ള സ്കൂൾ- കോളേജ് തലങ്ങളിൽ പഠനം നടത്തി. വരുന്ന വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്, പഠന പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കൂടാതെ പുഴാതി ഡിവിഷനിൽ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട വാർഡ് കൗൺസിലർ ശ്രീ മജേഷ്. എ. കെ. എന്നവർക്ക് സ്വീകരണവും, മുൻ കൗൺസിലർ ശ്രീമതി സുനിഷ .സി എന്നവരെ ആദരിക്കുകയുമുണ്ടായി. പരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ണൂർ ജില്ലാ ജോയിൻ്റ് ഡയരക്ടർ ശ്രീ. ആരുൺ ടി.ജെ നിർവ്വഹിച്ചു. ഐ.ടി.എം. മയ്യിൽ അസി. പ്രൊഫസർ ശ്രീ. കമൽ സുരേഷ് മോട്ടിവേഷൻ ക്ലാസ് നയിച്ചു. പഞ്ചാബിലെ ജലന്തർ യൂണിവേഴ്സിറ്റിയിൽ നിന്നും ടെക്സ്റ്റയിൽ ടെക്നോളജി ആൻ്റ് മാനേജ് മെന്റിൽ സ്വർണ്ണ മെഡലോടെ എം.ടെക് റാങ്ക് കരസ്ഥമാക്കിയ ഗോൾഡ ഹണിമധു, സംസ്ഥാന കലോൽസവം 2026 ലെ ബാൻഡ് മേളത്തിൽ'A' ഗ്രേഡ് കരസ്ഥമാക്കിയ വൈഷ്ണവി രാകേഷ്, ദിദിക വിനു,അദിതിവിനു ,പളിയ നൃത്തത്തിൽ' A' ഗ്രേഡ് കരസ്ഥമാക്കിയ ശ്രീലക്ഷ്മിറിനേഷ് എന്നിവരെ മെമൻ്റോ നൽകി ആദരിച്ചു. ചടങ്ങിന് അസോസിയേഷൻ സെക്രട്ടറി സ്വാഗതം ആശംസിച്ചു. 'പ്രസിഡണ്ട്. ടി. പി. പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു, ശ്രീ കെ. കുഞ്ഞിക്കണ്ണൻ( ട്രഷറർ), ഡോ. പ്രജ്വൽ കെ. പി. , ശ്രീമതി ഗീത. കെ( വൈ. പ്രസിഡണ്ട്) എന്നിവർ പ്രസംഗിച്ചു.
അസോസിയേഷൻ വനിതാവേദി പ്രസിഡണ്ട് ശ്രീമതി. ശ്രീജ പി .നന്ദി രേഖപ്പെടുത്തി.
