'ശുചിത്വം സുന്ദരം എന്റെ കുറ്റ്യാട്ടൂർ' ക്യാമ്പയിന്റെ ഭാഗമായി റോഡരിക് ശുചീകരിച്ചു


കുറ്റ്യാട്ടൂർ :- 'ശുചിത്വം സുന്ദരം എന്റെ കുറ്റ്യാട്ടൂർ' ക്യാമ്പയിന്റെ ഭാഗമായി കുറ്റ്യാട്ടൂർ പഞ്ചായത്തിന് സമീപം റോഡ് ഇരുവശവും ശുചീകരിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ, വൈസ് പ്രസിഡണ്ട് എം.പി സുശീല, വാർഡ് മെമ്പർ എം.ഇന്ദിര, സെക്രട്ടറി പി.എം ബിന്ദു, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ ഹുസൈൻ, എച്ച്ഐ നിത്യ രശ്മി, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ മുഴുവൻ സ്ഥലങ്ങളിലും കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ ഉൾപ്പെടെ ചേർത്ത് ശുചീകരണ പ്രവർത്തനം നടത്തുവാൻ തീരുമാനിച്ചു.





Previous Post Next Post