കുറ്റ്യാട്ടൂർ :- കലാലയ കുറ്റ്യാട്ടൂർ യൂട്യൂബ് ചാനലിന്റെ ബാനറിൽ നവധ്വനി കതൃക്കോട്ടിന്റെ സഹകരണത്തോടെ കുറ്റ്യാട്ടൂർ ശ്രീകൂർമ്പ കാവിനെ കുറിച്ച് ആദ്യമായി നിർമ്മിച്ച 'കുറ്റ്യാട്ടൂരിലെ ശ്രീ കൂർമ്പ' എന്ന വീഡിയോ ഗാനത്തിന്റെ റിലീസിങ് നടന്നു. കുറ്റ്യാട്ടൂർ കൂർമ്പകാവ് സ്ഥാനികൻ കതൃക്കോട്ട് മനീഷ് ആയത്താർ, എംബ്രോൻ വിഷ്ണു നാരായണൻ എന്നിവർ റിലീസിങ് നിർവഹിച്ചു.
കുറ്റ്യാട്ടൂർ കൂർമ്പ കാവ് ട്രസ്റ്റ് സെക്രട്ടറി എം.പ്രകാശൻ അധ്യക്ഷത വഹിച്ചു. നവീൻ പനങ്കാവ് വിശിഷ്ടാതിഥിയായി. സജീവ് അരിയേരി, ഷാജി.കെ, ലിപിൻ നാരായണൻ കെ.റീന എന്നിവർ സംസാരിച്ചു. കെ.ഷാജിയുടെ രചനയിൽ വീഡിയോ ഗാനത്തിന്റെ സംവിധാനവും നിർമാണവും നിർവഹിച്ചത് മാധ്യമപ്രവർത്തകനായ സജീവ് അരിയേരിയാണ്. ക്യാമറ ലിപിൻ നാരായണനും കൈകാര്യം ചെയ്തു.
