നാറാത്ത് :- ഇത് അഭിമാന നേട്ടം. കാഴ്ച പരിമിതികൾ മറികടന്ന് തന്യ നാഥൻ. കാഴ്ച്ചക്കുറവുള്ള ഭിന്നശേഷിക്കാരിയായ ആദ്യത്തെ വനിതാ ജഡ്ജിയായി നാറാത്ത് സ്വദേശിയായിരുന്ന താന്യ നാഥൻ. കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജിമാരുടെ തെരഞ്ഞെടുപ്പിനായി ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ ബെഞ്ച്മാർക്ക് പട്ടികയിലാണ് 24 വയസുകാരിയായ സി.താന്യ നാഥൻ ഒന്നാം സ്ഥാനം നേടിയത്. തന്യ നാഥൻ കണ്ണൂർ സർവകലാശാലയിൽ നിന്ന് LLB പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിരുന്നു.
ഭിന്നശേഷിക്കാർക്ക് ജുഡീഷ്യൽ സർവീസിൽ അവസരം നൽകുന്നതിൽ വിവേചനമുണ്ടാകരുതെന്നായിരുന്നു ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ വിധി. അതിനുശേഷം നടന്ന പരീക്ഷയിലാണ് തന്യയുടെ നേട്ടം.
കമ്പിൽ കുറുവൻ പറമ്പ് റോഡിൽ വിശ്വകർമ്മ ക്ഷേത്രത്തിന് സമീപം ചെറുവാക്കര ഹൗസിലെ ജഗനാഥൻ്റെയും ബബിനാഥൻ്റെയും മകളാണ് തന്യനാഥ്. നിലവിൽ മാങ്ങാട് ആണ് താമസം.
