മയ്യിൽ :- വിൻസ്റ്റ ഡയഗ്നോസ്റ്റിക് & ഹെൽത്ത് കെയറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ ഗൈനക്കോളജി പരിശോധനയും ഗർഭാശയ ഗള പരിശോധനയും മയ്യിൽ ചിന്മയ് മെഡിക്കൽസ് & ക്ലിനിക്കിന് സമീപം സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എകെജി ആശുപത്രിയിലെ സീനിയർ ഗൈനക്കോളജി ഡോക്ടർ ആശിഷ് ബെൻസ് അധ്യക്ഷത വഹിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ഷിബ ഇ.കെ, ലയൺസ് ക്ലബ്ബ് മയ്യിൽ ചാപ്റ്റർ പ്രസിഡന്റ് രാധാകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വിൻസ്റ്റ ഡയറക്ടറും പാത്തോളജിസ്റ്റുമായ ഡോ. മഞ്ജുഷ നമ്പ്യാർ സ്വാഗതവും മാനേജർ നവനീത് നന്ദിയും പറഞ്ഞു ടെസ്റ്റുകളുടെ കൃത്യതയും കൈകാര്യം ചെയ്യുമ്പോൾ വേണ്ട ശ്രദ്ധയും എടുത്തുപറഞ്ഞുകൊണ്ട്, മയ്യിലിന്റെ ആരോഗ്യമേഖലയിൽ പാത്തോളജി ഡോക്ടർമാരുടെയും ഗൈനക്കോളജി ടീമിന്റെയും പ്രവർത്തനം മുതൽക്കൂട്ടാകട്ടെയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആശംസിച്ചു.
