കൂത്തുപറമ്പ് :- പാനൂർ പൊയിലൂർ മേപ്പാട് ബോംബ് സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പർ ലോറി ഡ്രൈവറായ വടക്കെ പൊയിലൂരിലെ ഷമിത്ത് ലാലി (24) നാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. മേപ്പാട് ഉള്ള വീട്ടിക്കൽ സലാമിൻ്റെ ഉടമസ്ഥതയിലുള്ള വീട് പരിസരം ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റ ഷമിത്ത് ലാലിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി അടച്ചിട്ട വീട് പരിസരം വൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി.
