ചുമച്ച് കിതച്ച് കേരളം ; നിസാരമല്ല, മാസങ്ങളോളം നീളുന്ന ചുമ ബുദ്ധിമുട്ടാകുന്നു


കണ്ണൂർ :- ഇപ്പോൾ കണ്ടുവരുന്ന ചുമ പലരേയും അലട്ടുന്ന അവസ്ഥയാണ്. പ്രത്യേകിച്ചും പനി പോലെ എന്തെങ്കിലും വന്നുമാറിയാൽ. ഈ സീസണിൽ കണ്ടുവരുന്ന പ്രത്യേകതയാണ് ഇത്. ചുമ വന്നാൽ ഒരു മാസം വരെ നീണ്ടുനിൽക്കുന്ന ഒന്നാണ്. വൈറസ്ബാധ കാരണമുള്ള മാറാത്ത ചുമ സംസ്ഥാനത്ത് ആയിരങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. മൂന്നുമുതൽ എട്ടുവരെ ആഴ്ച നീളുകയാണ് ചുമ. തീവ്രമായ പനിയില്ലാതെയാണ് രോഗം വരുന്നത്. 

തൊണ്ടവേദന, ശബ്ദമടപ്പ്, ശ്വാസം മുട്ടലും വലിവും എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. അനിയന്ത്രിത ചുമ പ്രായമാവരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ അറിയാതെ മൂത്രം പോകാൻ ഇടയാക്കുന്നു. 2023-ൽ ആഴ്ചകൾ നീണ്ടു നിൽക്കുന്ന ചുമ പലയിടത്തും ഉണ്ടായിരുന്നു. അതിലും കഠിനമായ രീതിയിലാണ് ഇത്തവണ പ്രത്യക്ഷപ്പെട്ടത്. ശബ്ദമടപ്പ് മാറുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വിവിധതരം ഇൻഫ്ലുവൻസ വൈറസ്, പാര ഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യൽ വൈറസ്, അഡിനോ വൈറസ് എന്നിയെല്ലാം രോഗകാരണമാകുന്നു. ചില കേസുകൾ കോവിഡും ആകാം.

ചെറുചൂടുള്ള ഉപ്പുവെള്ളം കൊണ്ട് തൊണ്ട കഴുകുന്നത് അസ്വസ്ഥത കുറയ്ക്കും. ഇളം ചൂടുവെള്ളം കുടിക്കുന്നത് കഫം. അലിഞ്ഞുപോകാനും തൊണ്ടയിലെ ഈർപ്പം നിലനിർത്താനും സഹായിക്കും. ഉച്ചത്തിൽ സംസാരിക്കുന്നത് ഒഴിവാക്കുക. പുക, പൊടി, തണുത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. ചുമ കൂടുതൽ നീണ്ടുനിൽക്കുകയോ, ശ്വാസംമുട്ടൽ, നെഞ്ചുവേദന, കഫത്തിൽ രക്തം, അല്ലെങ്കിൽ വീണ്ടും പനി വരികയോ ചെയ്താൽ ഉടൻ വിദഗ്ധ ചികിത്സ തേടണം.


Previous Post Next Post