പെരിന്തലേരി യുപി സ്കൂൾ - മുതിരക്കാൽ റോഡ് ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി പി വിപിന ഉദ്ഘാടനം ചെയ്തു

 


മലപ്പട്ടം:-ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വികസന ഫണ്ടും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഉപയോഗപ്പെടുത്തി നിർമ്മിച്ച പെരിന്തലേരി യുപി സ്കൂൾ - മുതിരക്കാൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി പി വിപിന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ കെ രവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ  പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി, പി സുരേഖ എന്നിവർ ആശംസ പ്രസംഗം നടത്തി. ഷാജി കെ വി സ്വാഗതവും കെ സുരേഷ് നന്ദിയും പറഞ്ഞു.

Previous Post Next Post