കൊളച്ചേരി എ.യു.പി സ്കൂളിൽ നോവ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

 


കൊളച്ചേരി: -കൊളച്ചേരി എ.യു.പി സ്കൂളിൽ നോവ ദ്വിദിന സഹവാസ ക്യാമ്പ് 30, 31 തീയ്യതികളിൽ നടന്നു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ടിൻ്റു സുനിൽ ഉദ്ഘാടനം ചെയ്തു. 

സ്കൂൾ പ്രധാനാധ്യാപിക  താരാമണി ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻ്റ് റിജിന പി അധ്യക്ഷസ്ഥാനം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നിഷ ടീച്ചർ, SRG കൺവീനർ സുജാത ടീച്ചർ ആശംസയർപ്പിച്ച് സംസാരിച്ചു. അബ്ദുള്ള മാസ്റ്റർ നന്ദി പറഞ്ഞു. രണ്ടു ദിവസങ്ങളിൽ വിവിധ പരിപാടികൾ നടന്നു.  

ഉഷ.സി ഗണിതമാജിക്,  അബ്ദുൾ ജബ്ബാർ പി.ലിറ്റിൽ ഇംഗ്ലീഷ് വേൾഡ്  വിപിൻ ചന്ദ്രൻ പാട്ടുകൂട്ടം, ശ്രീ മുത്ത ലിബ് പഴയങ്ങാടി ഫൺ സ്റ്റാർട്ട് ശ്രീ പി ജിതിൻ ലാൽ ശാസ്ത്ര സഫാരി ശ്രീ അബ്ദുൾ റഹ്മാൻ അമാൻ ടെക് വിജ്ഞാനയാത്ര എന്നീ സെഷനുകൾ ഇവരുടെ നേതൃത്വത്തിൽ നടന്നു. ക്യാമ്പ് ഫയർ കുട്ടികളിൽ നല്ല ആവേശം ഉണർത്തി. പ്രഭാതനടത്തം കുട്ടികളിൽ കുളിർമ്മ ഉണർത്തി തുടർന്ന് ക്യാമ്പ് അവലോകനവും നടന്നു.

Previous Post Next Post