കണ്ണൂർ കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന


കണ്ണൂർ :- കണ്ണൂർ കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പരിശോധന ആരംഭിച്ചത്. കോർപ്പറേഷൻ വികസന സമിതി യോഗം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കവേയാണ് വിജിലൻസ് സംഘം പരിശോധന ആരംഭിച്ചത്. 

വികസന സമിതി യോഗം നടക്കുന്നതിനാൽ മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരും കോർപറേഷൻ ഓഫിസിൽ ഉണ്ടായിരുന്നില്ല. സെക്രട്ടറി വിനു സി കുഞ്ഞപ്പന്റെ ഓഫീസിൽ കണ്ണൂർ കോർപറേഷൻ അമൃത് പദ്ധതി അർബൻ എക്സ്പേർട്ട് റിൽസിൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിജിലൻസ് സംഘം പരിശോധനയുടെ ഭാഗമായി വിളിച്ച് വരുത്തി ചോദ്യം ചെയ്തു വരികയാണ്.

Previous Post Next Post