ഇറാൻ- ഇസ്രയേൽ സംഘർഷം ; അടിയന്തിരമായി ഹെൽപ്പ്ഡെസ്ക് ആരംഭിക്കാൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി


തിരുവനന്തപുരം :- ഇറാൻ- ഇസ്രയേൽ -പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആശങ്കയിൽ കേരളവും. ഗൾഫ് രാജ്യങ്ങളിൽ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അടിയന്തിരമായി ഹെൽപ്പ്ഡെസ്ക് ആരംഭിക്കാൻ മുഖ്യമന്ത്രി നോർക്കക്ക് നിർദ്ദേശം നൽകി. മലയാളികൾക്ക് വേണ്ട സഹായവും നിർദേശവും നൽകലാണ് ലക്ഷ്യം.

സഹായം ആവശ്യമുള്ള മലയാളികൾക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെൽപ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്‌ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും) എന്നിവയിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കണം. നിലവിൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ ആക്രമണം തൊടുത്തുവച്ചിരിക്കുന്നത്. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളിലാണ് ആക്രമണം നടത്തിയിട്ടുള്ളത്.



Previous Post Next Post