ദില്ലി :- മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചതായി കേന്ദ്രം. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരണം ഉടൻ ഉണ്ടാകും. സംഘർഷത്തെ തുടർന്ന് ഒരു വർഷം മുൻപാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാനാണ് ബിജെപി നീക്കം.
കഴിഞ്ഞ ദിവസം ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മണിപ്പൂർ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിംഗ് സ്ഥാനം ഏൽക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് സത്യപ്രതിജഞ ചെയ്യും. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിൻ്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.
