കമ്പിൽ: --2026- 27 വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി കുട്ടികളുടെ നിർദ്ദേശങ്ങൾ കേൾക്കുന്നതിനായി കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടന്ന ഗ്രാമസഭയിൽ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ അധ്യക്ഷയായിരുന്നു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഫസീല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി വി റഹ്മത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം നസീർ പി കെ പി, മെമ്പർമാരായ സി എച്ച് ഹിളർ, കെ പി സജീവ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ ആന്റണി സംസാരിച്ചു. കമ്പൽ മാപ്പിള ഹയർ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതവും, സ്കൂൾ സീനിയർ സ്റ്റാഫ് എൻ നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു




