പുതിയതെരു:-SIR നടപ്പിലാക്കുന്നതിലൂടെ പൗരന്മാരുടെ അവകാശങ്ങൾ ചവിട്ടി മെതിക്കാനുഉള്ള ഭരണകൂട ഗൂഢാലോചനകൾക്കെതിരെ പൗരബോധം ഉണർത്തുന്നതിന് വേണ്ടി എസ്ഡിപിഐ പൗരാവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും ഫെബ്രുവരി പതിമൂന്നാം തീയതി പുതിയതെരുവിൽ വച്ച് നടത്താൻ തീരുമാനിച്ചു
പരിപാടിയുടെ വിജയത്തിന് ആവശ്യമായ നടത്തിപ്പിനു വേണ്ടി 60അംഗസ്വാഗതസംഘം രൂപീകരിച്ചു ചെയർമാനായി അബ്ദുല്ല നാറാത്തിനെയും കൺവീനറായി സുനീർ പൊയ്ത്തുംകടവിനെയും തിരഞ്ഞെടുത്തു.. ജില്ലാ പ്രസിഡണ്ട് ബഷീർ കണ്ണാടിപ്പറമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബ്ദുള്ള നാറാത്ത് സ്വാഗതവും മുഹ്സിൻ തിരുവട്ടൂർ നന്ദിയും പറഞ്ഞു.
