മകൻ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു


കണ്ണൂർ :- കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ച അമ്മ മരണപ്പെട്ടു. പള്ളിയാന്മൂല വി ശാന്ത (88) ആണ് മരിച്ചത്. ആക്രമണത്തിൽ വി ശാന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ മകൻ സജീവനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പള്ളിയാംമൂലയിലെ വീട്ടിൽ കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ക്രൂരമായ സംഭവം നടന്നത്. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന വയോധികയെ മദ്യപിച്ചെത്തിയ മകൻ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിയുന്നതിനിടെ മുറ്റത്ത് തലയടിച്ചാണ് ഗുരുതര പരിക്കേറ്റത്. ആശുപത്രിയ സ്ഥിരം മദ്യപാനിയായ മകൻ വീട്ടിൽ ചിലവിന് കൊടുക്കാത്തതിനെ കുറിച്ച് പറഞ്ഞതാണ് അമ്മയെ ക്രൂരമായി മർദ്ദിക്കുന്നതിന് കാരണമായത്.

Previous Post Next Post