പാമ്പുരുത്തി ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ റമദാൻ കഞ്ഞി വിതരണത്തിന് തുടക്കമായി


നാറാത്ത് :- പാമ്പുരുത്തി ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നൽകുന്ന റമദാൻ കഞ്ഞി വിതരണം തുടങ്ങി. കഴിഞ്ഞ ഒമ്പത് വർഷമായി എല്ലാ റമദാനിലും എല്ലാ ദിവസവും മുഴുവൻ വീടുകളിലും ഡ്രോപ്സ് കഞ്ഞിവിതരണം ചെയ്യുന്നുണ്ട്.

 മുഹ്‌യദ്ദീൻ മസ്ജിദ് ഇമാം സയ്യിദ് അശ്റഫലി തങ്ങൾ പ്രാർഥന നടത്തി. ഡ്രോപ്സ് കൺവീനർ കെ.പി മുസ്തഫ ഉദഘാടനം ചെയ്തു. പ്രസിഡൻ്റ് എം.അബൂബക്കർ, സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട്, എം.റാസിഖ്, മൻസൂർ കെ.പി, ഷമീം വി.കെ, മുഹമ്മദ്.ടി, റസാഖ് സി.കെ, മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു. 

Previous Post Next Post