പരിഷ്കരിച്ച പ്ലസ് വൺ പാഠപുസ്‌കങ്ങൾ അടുത്ത അധ്യയന വർഷം മുതൽ


തിരുവനന്തപുരം :- 15 വർഷത്തിനു ശേഷം പരിഷ്കരിച്ച പ്ലസ് വൺ പാഠപുസ്‌കങ്ങൾക്ക് കരക്കുലം കമ്മിറ്റിയുടെ അംഗീകാരം. ഭാഷാ വിഷയങ്ങൾ, കംപ്യൂട്ടർ സയൻസ്, ജേണലിസം, ഗാന്ധിയൻ പഠനം, ഹോം സയൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളുടെ 41 പാഠപുസ്‌തകങ്ങളാണ് എസ്സിഇആർടിയുടെ നേതൃത്വത്തിൽ പരിഷ്കരിച്ചത്.

വരുന്ന അധ്യയന വർഷം ഈ പുസ്‌തകങ്ങളായിരിക്കും പഠിപ്പിക്കുക. പ്ലസ്‌ടുവിനും 2027-28 മുതൽ പുതിയ പാഠപുസ്‌തകമാകും. കേന്ദ്ര സിലബസ് അനുസരിച്ച് എൻസിഇആർടിയുടെ 44 പാഠപുസ്‌തകങ്ങളും പ്ലസ് വണിനു പഠിപ്പിക്കുന്നുണ്ട്. ഇവയ്ക്കു പകരമുള്ള പുസ്‌തകങ്ങളും സംസ്‌ഥാനം സ്വന്തം നിലയ്ക്കു തയാറാക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.


Previous Post Next Post