തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്


കണ്ണൂർ :- തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് (20632) നേരെ കല്ലേറ്. സി-മൂന്ന് കോച്ചിന്റെ ചില്ല് പൊട്ടി. ഞായറാഴ്ച രാത്രി 11.15-ഓടെ തലശ്ശേരിക്കും കണ്ണൂരിനും ഇടയിലാണ് കല്ലേറുണ്ടായത്. വണ്ടി പയ്യന്നൂരെത്തിയപ്പോഴാണ് റിപ്പോർട്ട് ചെയ്തത്. ആർ.പി.എഫ് കേസെടുത്തു.

Previous Post Next Post