കൊളച്ചേരി :- CISF ൽ നിയമനം ലഭിച്ച സങ്കീർത്ത്, ആകാശ്, അഭിനന്ദ്, ശ്രീരാഗ് എന്നിവരെ യുവധാര കൊളച്ചേരിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി EPKNS ALP സ്കൂളിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് ട്രഷറർ അക്ഷയ്.പി അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ സി.പുരുഷോത്തമൻ, ക്ലബ്ബ് സെക്രട്ടറി അർജുൻ പി.സി തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് അഭിജിത്ത്.കെ സ്വാഗതം പറഞ്ഞു.

