കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പൊറോളം വാർഡിൽ ശുചീകരണം നടത്തി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പൊറോളം വാർഡിൽ ശുചീകരണം നടത്തി. ശുചിത്വമിഷന്റെ നിർദ്ദേശ പ്രകാരം വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരിച്ചു.

റോഡിന്റെ ഇരുവശങ്ങളിലെയും കാട് വയക്കി, പ്ലാസ്റ്റിക്ക് മലിന്യങ്ങൾ നീക്കം ചെയ്തു. റോഡിലേക്ക് വീഴാറായ മരക്കൊമ്പുകൾ മുറിച്ചുമാറ്റി. സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post