ദില്ലി :- അതിവേഗ റെയിൽ പാത, എയിംസ് തുടങ്ങിയ സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ പരിഗണിക്കാതെയും രാജ്യത്തിന്റെ കർഷകരെ തഴഞ്ഞുമാണ് 2026-27 സാമ്പത്തിക വർഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. ഒരു മണിക്കൂർ 26 മിനുട്ടാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കാൻ നിർമ്മല സീതാരാമൻ എടുത്തിരിക്കുന്നത്. രാജ്യത്തിന്റേത് സ്ഥിരതയുള്ള വളർച്ചയെന്ന് പറഞ്ഞുകൊണ്ടാണ് നിർമല സീതാരാമൻ ബജറ്റ് പ്രംസംഗം ആരംഭിച്ചത്. സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്താനുള്ള ക്രിയാത്മക നടപടികൾ മോദി സർക്കാർ സ്വീകരിച്ചുവെന്നും ദാരിദ്ര്യ നിർമാർജനത്തിലടക്കം വലിയ പങ്കുവഹിച്ചു എന്നും ധനമന്ത്രി പറഞ്ഞു. ഉത്പാദനം വർധിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്റെ ആദ്യ കർത്തവ്യമെന്ന് ധനമന്ത്രി ഇത് യുവശക്തി ബജറ്റാണെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക വളർച്ചക്ക് ഊന്നൽ, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം എന്നിങ്ങനെ ബജറ്റിന് മൂന്ന് നയങ്ങളാണ് ഉള്ളതെന്ന് ധനമന്ത്രി നിർമല സീതാരാമൻ തുടക്കത്തിൽ പറഞ്ഞത്.
പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ
ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്‌ചറിങ് ഹബ് ആക്കാൻ 10000 കോടി
ഒഡീഷ, കേരള, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ റെയർ എർത്ത് മൈനിങിനായി (ധാതു മണൽ ഖനനം) പ്രത്യേക ഇടനാഴി പദ്ധതി
ഖനനം, സംസ്ക്കരണം എന്നിവടയക്കം വർധിപ്പിക്കാൻ പദ്ധതി
ഇന്ത്യ 2.0 സെമികണ്ടക്‌ടർ മിഷനുവേണ്ടി 40000 കോടി
കണ്ടെയ്നർ നിർമ്മാണത്തിന് 5 വർഷത്തേക്ക് 10000 കോടി
സ്പോർട്സ് ഉപകരണങ്ങളുടെ നിർമാണത്തിനും ഗവേഷണത്തിനും പദ്ധതി
നെയ്ത്തുകാർക്കും കരകൗശല വിദഗ്‌ധർക്കുമായി നാഷണൽ ഹാർഡം ഹാൻഡിക്രാഫ്റ്റ്
സ്പോർട്സ് ഉപകരണങ്ങളുടെ നിർമാണത്തിനും ഗവേഷണത്തിനും പദ്ധതി
നാഷണൽ ഫൈബർ പ്രൊജക്ട് ഉടൻ
ഖാദി പ്രോത്സാഹനത്തിന് മഹാത്മ ഗാന്ധി ഗ്രാമസ്വരാജ്
ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ ഇൻഫ്രാസ്ട്രക്ച്ചർ റിസ്ക് ഗ്യാരന്റി ഫണ്ട്
എഎസ്എംഇ ചാമ്പ്യൻമാരെ സൃഷ്‌ടിക്കാൻ 10000 കോടി വകയിരുത്തി
പൊതുചെലവ് 12.2 ലക്ഷം കോടിയാക്കി ഉയർത്തും
2026 ഓടെ ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കും
ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി. ഗഗനിയേയും സൂറത്തിനെയും ബന്ധിപ്പിച്ച് ഇടനാഴി
അഞ്ചുവർഷത്തിനകം 12 പുതിയ ജലപാതകൾ
വാരാണസിയേയും പാറ്റ്നയെയും ബന്ധിപ്പിച്ച് ഉൾനാടൻ ജലപാത
ടെകസ്റ്റൈൽസ് മേഖലയുടെ ഉണർവിന് സമർഥ് 2.0 പദ്ധതി
ഏഴ് അതിവേഗ റെയിൽ
*ഇടനാഴി മുംബൈ - പൂണെ
*പൂണെ - ഹൈദരാബാദ്
*ഹൈദരാബാദ് - ബെംഗളൂരു
*ഹൈദരാബാദ് - ചെന്നൈ
*ചെന്നൈ - ബെംഗളൂരു
*ദില്ലി - വാരാണസി
*വാരാണസി - സിലിഗുരി
യോഗ, വെൽനെസ് സ്‌കീമുകൾക്കായി ഒന്നരലക്ഷം കെയർഗിവർമാരെ പരിശീലിപ്പിക്കും
മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി.
അഞ്ച് മേഖല മെഡിക്കൽ ഹബുകൾ. ഹബുകളിൽ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകും
ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി
മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്ക്കരിക്കുന്നവർക്കും സഹായപദ്ധതി
മൂന്ന് പുതിയ അഖിലേന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും
ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും
ഗവേഷണത്തിനും പരിശോധനകൾക്കും കൂടുതൽ പ്രൊഫഷണലുകളെ നിയോഗിക്കും
ഹിമാചൽ പ്രദേശിലും ഉത്തരഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ട്ര ട്രക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കും
പ്രേമഹം, കാൻസർ മരുന്നുകളുടെ വില കുറയും
ഇന്ത്യയിലെ അനിമേഷൻ, വിഷുൽ എഫക്ട്സ്, ഗെയിമിങ് മേഖലയ്ക്കായി പ്രത്യേക പദ്ധതി. 2030ഓടെ 2 മില്യൺ
പ്രൊഫഷണലുകളെ ആവശ്യമുള്ള മേഖല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് ഇതിനായി പിന്തുണ നൽകും
എവിജിസി കണ്ടന്റ് ക്രിയേറ്റർ ലാബുകൾ 15000 സെക്കൻഡറി സ്‌കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും
രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കും
കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കും
മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികൾ കേന്ദ്രീകരിച്ച്‌പദ്ധതി
ഈ മേഖലയിൽ സ്ത്രീകൾക്ക് ഞാഴിലവസരം വർധിപ്പിക്കും
നാളികേര ഉത്പാദന വർധനവിന് പദ്ധതി
2030ഓടെ കശുവണ്ടി, കൊക്കോ പ്രീമിയം ഉത്പന്നങ്ങൾ
എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ സ്ഥാപിക്കും
ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷി മാർട്ടുകൾ
വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാൻ ആധുനിക സൗകര്യങ്ങളടക്കമുള്ള സഹായം
ശാരീരിക വൈകല്യമുള്ളവർക്കായി ദിവ്യാംഗൻ കൗശൽ യോജന. കൂടുതൽ കൃത്രിമ അവയവ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കും
ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോർക്കും
തേങ്ങ കർഷകർക്ക് പ്രോത്സാഹനം: കോക്കനട്ട് പ്രോമോഷൻ സ്‌കീം. ഒരു കോടിയോളം കർഷകർക്ക് ഗുണമാകും
പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം
ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായം
കർഷകർക്കായി എഐ പ്രഖ്യാപനം
കർഷകർക്കായി ഭാരത് വിസ്‌താർ
സ്ഥാപിക്കും, മൾട്ടി ലിംഗ്വൽ അ ഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്‌ഡ് സ്റ്റാക്ക്
കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാനടക്കം സഹായം
2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം നടപ്പാക്കും
നികുതി നിയമങ്ങൾ ലഘുകരിക്കും
ജൂലൈ 31വരെ ടാക്‌സ് റിട്ടേണുകൾ സമർപ്പിക്കാം
വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല
കായിക മേഖലയിൽ വൻ മാറ്റങ്ങൾ
കായിക മേഖലയിൽ വൻ മാറ്റങ്ങൾ
വരുമെന്ന് ബജറ്റ് പ്രഖ്യാപനം. കായിക മേഖലയ്ക്കായി ഖേലോ ഇന്ത്യ മിഷൻ
സ്പോർട്‌സ് ഉപകരണ നിർമാണത്തിനും ഗവേഷണത്തിനും പദ്ധതി
നികുതി നിയമങ്ങൾ ലഘൂകരിക്കും, വിദേശയാത്രയുടെ നികുതി കുറച്ചു
വാഹനാപകട നഷ്ട്‌ടപരിഹാര തുകക്ക് നികുതിയില്ല
വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും
വിദേശയാത്രയുടെ നികുതി 5 ൽ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചു (ക്ലൗഡ് സർവീസുകൾക്ക് 2047 വരെ ടാക്സ് ഹോളിഡേ)
മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചിൽ നിന്ന് രണ്ട് ശതമാനമാക്കി. പരിശോധക്കുശേഷവും റിട്ടേൺ വിവരങ്ങൾ പുതുക്കാം
വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ
5 സർവകലാശാല ടൗൺഷിപ്പുകൾ സ്ഥാപിക്കും
സംസ്ഥാനങ്ങൾക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാൻ്റായി നൽകും
പുതിയ അക്കാദമിക് സെന്ററുകൾ സ്ഥാപിക്കും
വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും
എയർക്രാഫ്റ്റ് ഭാഗങ്ങൾക്ക് നികുതി ഒഴിവാക്കി
വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറുമാസം വരെ സമയം
ചെറിയ നികുതി വെട്ടിപ്പുകൾക്ക് ശിക്ഷ പിഴ മാത്രമാകും
കാൻസർ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി
മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങൾക്കും നികുതി കുറയ്ക്കും. ഇത്തരം ഉപകരണങ്ങളുടെ വിലയും കുറയും
ക്ലൗഡ് സർവീസുകൾക്ക് 2047 വരെ ടാക്സ് ഹോളിഡേ
ഡാറ്റ സെന്റർ സ്ഥാപിക്കുന്ന കമ്പനികൾക്കാണ് ടാക്‌സ് ഹോളിഡേ പ്രഖ്യാപിച്ചത്
ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല.
ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും
