LDF വികസനമുന്നേറ്റ ജാഥ ഇന്ന് കണ്ണൂർ ജില്ലയിൽ

 


കണ്ണൂർ: -സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൽ.ഡി.എഫ് വികസനമുന്നേറ്റ ജാഥ ഇന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. വൈകുന്നേരം അഞ്ചിന് പയ്യന്നൂരിലാണ് ജില്ലയിലെ ആദ്യ സ്വീകരണം. 

ജില്ലാ അതിർത്തിയായ കാലിക്കടവിൽ വെച്ച് എൽ.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ ജാഥയെ ജില്ലയിലേക്ക് സ്വീകരിച്ചാനയിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാല് ദിവസങ്ങളിലായി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന ജാഥ ഫെബ്രുവരി 5-ന് പാനൂരിൽ സമാപിച്ച് വയനാട് ജില്ലയിലേക്ക് പ്രവേശിക്കും. പത്തുവർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതാണ് ജാഥയുടെ ലക്ഷ്യം.

ജാഥയുടെ പര്യടന പരിപാടികൾ:

തിങ്കൾ (ഫെബ്രുവരി 2): വൈകുന്നേരം 5 മണിക്ക് പയ്യന്നൂരിൽ ആദ്യ സ്വീകരണം.

ചൊവ്വ (ഫെബ്രുവരി 3): രാവിലെ 8.30ന് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ പൗരപ്രമുഖരുമായി കൂടിക്കാഴ്‌ച. തുടർന്ന് 10 മണിക്ക് പഴയങ്ങാടിയിലും 3ന് തളിപ്പറമ്പിലും 4ന് ശ്രീകണ്ഠപുരത്തും 5ന് ഇരിട്ടിയിലും സ്വീകരണം.

ബുധൻ (ഫെബ്രുവരി 4): രാവിലെ 8.30ന് മട്ടന്നൂരിൽ പൗരപ്രമുഖരുമായി കൂടിക്കാഴ്ച. 10 മണിക്ക് മട്ടന്നൂരിൽ സ്വീകരണം. വൈകുന്നേരം 3ന് അഴീക്കോട് (വൻകുളത്തുവയൽ), 4ന് കണ്ണൂർ സ്റ്റേഡിയം കോർണർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തലശ്ശേരിയിൽ സമാപിക്കും.

Previous Post Next Post