വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച നാഷണൽ ലെവൽ ഓപ്പൺ കരാത്തെ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ആറാം തവണയും ഓവറോൾ കിരീടം നേടി ഇന്ത്യൻ മാർഷ്യൽ ആർട്സ് & കരാത്തെ അക്കാദമി


മയ്യിൽ :- കാസർഗോഡ് ചീമേനിയിൽ വെച്ച് നടന്ന വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച നാഷണൽ ലെവൽ ഓപ്പൺ കരാത്തെ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ആറാം തവണയും ഓവറോൾ കിരീടം നേടി ഇന്ത്യൻ മാർഷ്യൽ ആർട്സ് & കരാത്തെ അക്കാദമി ടീം. 1990 മുതൽ മയ്യിൽ കേന്ദ്രീകരിച്ച് കരാത്തെ പരിശീലനം നടത്തി വരികയാണ് ഇന്ത്യൻ മാർഷ്യൽ ആർട്സ് & കരാട്ടെ അക്കാദമിയുടെ സ്ഥാപകനും വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യൻ ചീഫ് ഷിഹാൻ Dr. സി.പി രാജീവൻ. 

ആയോധനവിദ്യ എന്നത് ആത്മസമർപ്പണത്തോടെയുള്ള ഒരു തുടർപഠനത്തിന്റെയും തപസ്യയാണ്. പുറത്തു കാണന്നു നേട്ടങ്ങളേക്കാളും അടയാളങ്ങളെക്കാളും ആ യാത്രയിൽ നാം കൈവരിക്കുന്നത് ശരീരവും മനസ്സും ആത്മാവും തമ്മിലുള്ള സമന്വയം തന്നെയാണ്. ഇന്ന് പ്രായപരിധിയില്ലാതെ 5 മുതൽ 60 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കരാട്ടെ പരീശിലനം ഇവിടെ നൽകിവരുന്നുണ്ട്. മയ്യിൽ, കൊളച്ചേരിമുക്ക്, ചെറുവത്തലമൊട്ട, ചേലേരി, കൂടാളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്.

പരിശീലനത്തിൽ പങ്കെടുക്കാൻ ബന്ധപ്പെടുക : 9847138107

Previous Post Next Post