കണ്ണൂർ :- കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മോഹൻലാൽ. മറ്റാരാലും പകർന്നാടാൻ കഴിയാത്തത്ര കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച 'ലാലേട്ടന് ഒടുവിൽ രാജ്യം പത്മഭൂഷൺ നൽകി ആധരിച്ചു. നിലവിൽ പുതിയ പടങ്ങളുടെ ഷൂട്ടിങ്ങിലാണ് താരം. ഇതിനിടെ മോഹൻലാൽ ആരാധകർക്ക് ആവേശം സമ്മാനിച്ചിരിക്കുകയാണ് ഹയർ സെക്കന്ററി ചോദ്യപേപ്പറിൽ.
ഈ വർഷത്തെ ഹയർ സെക്കൻറി ഒന്നാം വർഷ ഇംഗ്ലീഷ് മോഡൽ പരീക്ഷയിൽ മോഹൻലാലിനെ കുറിച്ചൊരു ചോദ്യം വന്നിരിക്കുകയാണ്. മോഹൻലാലിൻ്റെ പ്രൊഫൈൽ എഴുതുക എന്നതാണ് ചോദ്യം. ഒപ്പം പത്ത് പോയിൻ്റുകളും കൊടുത്തിട്ടുണ്ട്. ആറ് മാർക്കിനുള്ള ചോദ്യമാണിത്. ചോദ്യപേപ്പറിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ ആറ് മാർക്ക് പിള്ളേര് തൂക്കി എന്നാണ് ആരാധകർ കമൻ്റുകളായി കുറിക്കുന്നത്.
ചോദ്യപ്പേപ്പറിലെ പോയിന്റുകൾ ഇങ്ങനെ
ജനനം- 1960 മെയ് 21
ജനന സ്ഥലം- എലന്തൂർ പത്തനംതിട്ട, കേരള
മാതാപിതാക്കൾ- ശാന്തകുമാരി നായർ, വിശ്വനാഥൻ നായർ
ജോലി- ലീഡിംഗ് സൂപ്പർ സ്റ്റാർ ഇൻ മലയാളം ഫിലിം ഇന്റസ്ട്രി
അവാർഡുകൾ- 150ലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ദാദാ സാഹേബ് ഫാൽക്കെ അവാർഡ്, പത്മഭൂഷൺ, പത്മശ്രീ, നാല് നാഷണൽ അവാർഡുകളും ഇതിൽ ഉൾപ്പെടുന്നു.
കരിയർ ആരംഭം- 1978ൽ റിലീസ് ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ
പ്രധാന സിനിമകൾ- ചിത്രം, വന്ദനം, വാനപ്രസ്ഥം, ഒടിയൻ, തന്മാത്ര, പ്രണയം, കിലുക്കം, മിന്നാരം, ചെപ്പ്, നേര്, ചന്ദ്രോത്സവം, മണിച്ചിത്രത്താഴ്, വർണപകിട്ട്
വരാനിരിക്കുന്ന സിനിമ- ജയിലർ 2, വൃഷഭ(റിലീസ് ചെയ്തു)
ഭാര്യ- സുചിത്ര മോഹൻലാൽ
മക്കൾ- പ്രണവ് മോഹൻലാൽ, വിസ്‌മയ മോഹൻലാൽ
