കണ്ണൂർ: പാപ്പിനിശ്ശേരി കോൺഗ്രസ് മന്ദിരത്തിന് സമീപം താമസിക്കുന്ന ഡോക്ടർ ആഷിഖ് അന്തരിച്ചു. കണ്ണൂർ കിംസ്റ്റ് (KIMST) ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായിരുന്നു അദ്ദേഹം.
കുഞ്ഞഹമ്മദ് ഹാജിയാണ് പിതാവ്, മാതാവ് കദീജ. ഫഹീമ ആഷിക് ആണ് ഭാര്യ. മുഹമ്മദ് ഷാഹിൻ, ഷസ്ന ഫാത്തിമ എന്നിവർ മക്കളാണ്. സാജിദ് കെ., മിദ്‌ലാജ് കെ., ഷുഹൈബ് കെ., ഹിഷാം കെ. എന്നിവരാണ് സഹോദരങ്ങൾ.
ഡോ. ആഷിക്കിന്റെ ഭൗതിക ശരീരം നാളെ രാവിലെ (2026 ജൂലൈ 8, ബുധൻ) 9 മണിക്ക് കാട്ടിലെ പള്ളി ഖബർസ്ഥാനിൽ കബറടക്കം നടക്കും.
