കണ്ടത്തിൽ ബ്രദേർസ്‌ കോടിപ്പോയിലിനെ മികച്ച ടീം ആയി തെരെഞ്ഞെടുത്തു

 


പള്ളിപ്പറമ്പ്:-AKG സ്മാരക ആർട്സ് &സ്പോർട്സ് ക്ലബ് ചേലോറ സംഘടിപ്പിച്ച സ.എം രമിൽ സ്മാരക എട്ടാമത് ജില്ലാതല ഫുട്ബാൾ ടൂർണമെന്റിൽ മികച്ച ടീം ആയി കണ്ടത്തിൽ ബ്രദേർസ്‌ കോടിപോയിലിനെ തെരെഞ്ഞെടുത്തു.

ഫൈനൽ മത്സരത്തിന് ശേഷം  ചേലോറ സ്കൂൾ ഗ്രൗണ്ടിൽ വച്ചുനടന്ന ചടങ്ങിൽ CPIM കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ് ,കണ്ണൂർ കോർപറേഷൻ ചേലോറ ഡിവിഷൻ കൗൺസിലർ കെ സരസ്വതി ടീച്ചർ തുടങ്ങിയവരുടെ സാന്നി ധ്യത്തിൽ അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി  കെ ബാബുരാജ് ഉപഹാരം വിതരണം ചെയ്തു കണ്ടത്തിൽ ബ്രദേർസിന് വേണ്ടി മാനേജർ അശ്രഫ് എം കെ ജാസിം എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.

ഫൈനൽ മത്സരത്തിൽ മേഴ്‌സി ഹോളിഡേയ്‌സ് മയ്യിൽ ചാംബ്യൻ മാരായി പി ബി സി കണയന്നൂർ റണ്ണേഴ്‌സ് അപ്പ് ആയി ടൂർണമെന്റിലെ മികച്ച സ്‌ട്രൈക്കർ ആയി കണ്ടത്തിൽ ബ്രദേർസിന്റെ ദിൽഷാദ് പെരുമ്പയെ തെരെഞ്ഞെടുത്തു.

Previous Post Next Post