സ്കൂൾ കെട്ടിടത്തിന്റെ സൺഷെയ്‌ഡ് തകർന്ന് അധ്യാപികയ്ക്ക് പരിക്കേറ്റു


കോഴിക്കോട് :- കോഴിക്കോട് സ്കൂൾ കെട്ടിടത്തിന്റെ സൺഷെയ്‌ഡ് തകർന്ന് അപകടം. അധ്യാപികയ്ക്ക് പരിക്കേറ്റു. മുക്കം നഗരസഭയിലെ മുത്തേരി ജി.എൽ.പി സ്കൂ‌ളിലാണ് അപകടം നടന്നത്. പരിക്കേറ്റ അധ്യാപികയുടെ തലയ്ക്ക് മൂന്ന് തുന്നലുണ്ട്. 

സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സൺഷെയ്ഡിൻ്റെ കോൺക്രീറ്റ് കഷ്ണം അടർന്നു വീഴുകയായിരുന്നു. കഴിഞ്ഞദിവസമായിരുന്നു അപകടം. ഉച്ച ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സമയത്താണ് അപകടം നടന്നത്.

Previous Post Next Post