കൊളച്ചേരി:- ദേശീയ പണിമുടക്ക് നടത്തിയ തൊഴിലാളികൾ കരിങ്കൽക്കുഴിയിൽ പ്രകടനവും പൊതുയോഗവും നടത്തി.
സംയ്കുത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രകടനത്തിന് ഇ.പി.ജയരാജൻ, കെ.സന്തോഷ്, ഏ. ഒ പവിത്രൻ, പി.പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി.
പൊതുയോഗത്തിൽ AITU നേതാവ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ.പി.ജയരാജൻ സ്വാഗതം പറഞ്ഞു.കെ. ദീപ, രാമകൃഷ്ണൻ മാസ്റ്റർ, ശ്രീധരൻ സംഘമിത്ര എന്നിവർ സംസാരിച്ചു.

