കണ്ണൂർ :- ക്രിക് സോൺ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മലബാർ ഗോൾഡ് & ഡയമണ്ട്സ് അസോൺ ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യൻമാരായി ടീം കണ്ണൂർ. ടീം കാസർഗോഡ് റണ്ണേഴ്സ് അപ്പ് ആയി. ഗ്രാൻഡ് പ്രൈസ് ഡിസ്ട്രിബൂഷൻ ചടങ്ങിൽ ടീം കണ്ണൂരിന് മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിനി വിന്നേഴ്സ് ട്രോഫി കൈമാറി. വാർഡ്‌മെമ്പർ രാജേഷ് റണ്ണേഴ്സ് ട്രോഫിയും കൈമാറി.
സോണൽ ഹെഡ് ജാസിർ, സ്റ്റോർ ഹെഡ് മാരായ ഷമീർ അത്തോളി, മുനീർ, സിദ്ധീഖ്, അസീബ്, റനീഷ്, അൽഫിൻ, ശ്രീരാഗ്, സൽമാൻ, ആസിൽ, പ്രീജേഷ് കണ്ണൻ തുടങ്ങിയവർ ചടങ്ങിൽപങ്കെടുത്തു.
