കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി

 


കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ  ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ അധ്യക്ഷതയും സെക്രട്ടറി ബിന്ദു പി.എം സ്വാഗതവും പറഞ്ഞു.കരട് പദ്ധതി വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി രാജൻ അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ്  എം.വി സുശീല, ജില്ലാ പഞ്ചായത്ത് അംഗം പി.പി റെജി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ നന്ദിനി, ബ്ലോക്ക്  പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമിനി ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ പ്രഭാകരൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള എന്നിവർ സംസാരിച്ചു.

Previous Post Next Post