നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ട് യുവ ​ഗായികയ്ക്ക് ദാരുണാന്ത്യം

 



കൊല്ലം :-നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ട് യുവ ​ഗായികയ്ക്ക് ദാരുണാന്ത്യം. ചിതറ സ്വദേശിനിയായ ലക്ഷ്മിയാണ് മരിച്ചത്. 20 വയസായിരുന്നു. കൊല്ലം ശാസ്താംകോട്ടയിലെ സിനിമാ പറമ്പിൽ വെച്ച് പുലർച്ചെയായിരുന്നു അപകടം. മൊഴിയരങ്ങ് കലാസംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ മരത്തിലിടിക്കുകയായിരുന്നു. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങവെ ആയിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് ലക്ഷ്മി. എസ്എഫ്ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.

Previous Post Next Post