സർക്കാറിൻ്റെ വികസന കാഴ്പാടിന് ഉത്തമ ഉദാഹരണമാണ് മയ്യിൽ പോലീസ് സ്റ്റേഷനെന്ന് മുഹമ്മദ് ബ്ലാത്തൂർ

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മയ്യിൽ പോലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു 


മയ്യിൽ :-
16 വർഷം മുമ്പ് വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച മയ്യിൽ പോലീസ് സ്റ്റേഷൻ ഇപ്പോഴും പ്രവർത്തിക്കുന്നത് അതേ കെട്ടിടത്തിൽ തന്നെ. പഴകി ദ്രവിച്ച് ഏത് സമയത്തും ഇടിഞ്ഞു വീഴാൻ തക്കവിധമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ഈ പോലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ ദയനീയ അവസ്ഥ ഇതിനകം തന്നെ ചർച്ചാവിഷയമായിട്ടുള്ളതാണ്. ഒടുവിൽ മയ്യിൽ പഞ്ചായത്താഫീസിന് സമീപം റവന്യു വകുപ്പ് കൈവശമുണ്ടായിരുന്ന അര ഏക്കറോളം വരുന്ന പുറംപോക്ക് ഭൂമി പോലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കാനായി വിട്ടുകൊടുക്കുകയും 6 മാസം മുമ്പ് ഈ സ്ഥലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിടത്തിനായി ശിലാസ്ഥാപനം നടത്തിയിട്ടുള്ളതുമാണ്. ഇതേ ദിവസം മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയ ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി പോലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ച് ദിവസങ്ങൾക്ക്മുമ്പാണ് മുഖ്യമന്ത്രി തന്നെ  ഉദ്ഘാടനം ചെയ്തത്.  CPIM സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ നിയോജക മണ്ഡലമായ തളിപ്പറമ്പിൽ ഉൾപ്പെടുന്ന മയ്യിൽ പോലിസ് സ്റ്റേഷൻ കെട്ടിടമാണ് ഇന്നും ശിലാസ്ഥാപനത്തിൽ ഒതുങ്ങിയത്. മയ്യിൽ പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിലെ സർക്കാറിൻ്റെ അലംബാവവും അനാസ്ഥയും വികസന കാര്യത്തിലെ ഇരട്ടത്താപ്പും തുറന്ന കാണിക്കാനും മറ്റും ആയി കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മയ്യിൽ പോലീസ് സ്റ്റേഷന് മുമ്പിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഹമദ് ബ്ലാത്തൂർ. 

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്  മെമ്പർ മോഹനൻ മൂത്തേടത്ത്, DCC സെക്രട്ടറി കെ.എം.ശിവദാസൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂർ കെ.സി. രാജൻ മാസ്റ്റർ, വി. പത്മനാഭൻ മാസ്റ്റർ, സി.എച്ച് മൊയ്തീൻകുട്ടി,സുശാന്ത് മുപ്പുരക്കൽ, എൻ .വി പ്രേമാനന്ദൻ, കെ. തമ്പാൻ, പി.കെ. പ്രഭാകരൻ മാസ്റ്റർ, അനസ് നമ്പ്രം,ഷംസു കുളിയാൽ എന്നിവർ സംസാരിച്ചു. മോഹനൻ അളോറ സ്വാഗതവും ഷാഫി കോറളായി നന്ദിയും പറഞ്ഞു.

Previous Post Next Post