കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് CDS തെരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി പി.റിജിനയെയും വൈസ് ചെയർപേഴ്സണായി കെ.രേഷ്മയെയും തെരഞ്ഞെടുത്തു. . 167 പേർ പങ്കെടുത്ത തെരഞ്ഞെടുപ്പിൽ 19 പേരെ CDS മെമ്പറായി തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ കെ.സന്തോഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
13 വോട്ടുകൾ നേടിയാണ് CPIM അംഗമായ കൊളച്ചേരിയിലെ റിജിന വിജയിച്ചത്. എതിർ സ്ഥാനാർഥി പാമ്പുരുത്തിയിലെ CDS അംഗം സാറയ്ക്ക് 6 വോട്ടാണ് ലഭിച്ചത്. കൊളച്ചേരിപ്പറമ്പിലെ രേഷ്മ വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടു.
അജിത ഇ.കെ, ശ്രേയ.എം, സുജന.പി, ഷീന പി.വി, സുഗത.പി, ജലജ കെ.വി, ഷൈന.ടി, രമ്യ ടി.പി, വിജിമോൾ.എം, ഷീന.എ, ജസീല കെ.വി, കദീജ സി.എം, സമീറ.എം, നബീസ.പി, സാറ കെ.വി, സബ്രീന.കെ, സീത.എൻ എന്നിവരാണ് CDS മെമ്പർമാർ.
