ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം റിപ്പബ്ലിക് ദിന സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം കൃഷ്ണൻ കുറിയ സാംസ്കാരിക പ്രഭാഷണം നടത്തി.
തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.വിനോദ് അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം വാർഡ് മെമ്പർ പി.കെ ദീപ നിർവഹിച്ചു. പി.കെ ഷനോജ് എം.കെ മനേഷ് എന്നിവർ സംസാരിച്ചു.







