പറശ്ശിനി ടൂറിസ്റ്റ് ഹോമിൽ ഒരുക്കിയ കേരളത്തിലെ ഏറ്റവും വലിയ തിരുവപ്പന വെള്ളാട്ടം ചുമര്‍ശില്‍പ്പം ഫെബ്രുവരി 23 ന് അനാച്ഛാദനം ചെയ്യും


പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവില്‍ 25 വർഷങ്ങള്‍ക്ക് മുൻപ് ആരംഭിച്ച പറശ്ശിനി ടൂറിസ്റ്റ് ഹോം അങ്കണത്തില്‍ കേരളത്തില്‍ ഏറ്റവും വലിയ തിരുവപ്പന വെള്ളാട്ടം ചുമർ ശില്‍പ്പം ഫെബ്രുവരി 23 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി അനാച്ഛാദനം ചെയ്യും. 

14 അടി ഉയരമുള്ള ശില്‍പ്പം പ്രശസ്തനായ ശില്‍പി ഉണ്ണി കാനായിയാണ് നിർമ്മിച്ചത്. കേരള ക്ഷേത്ര കലാ അക്കാദമി ചെയർമാൻ സംഗീതരത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രനും, ആന്നൂർ നഗരസഭാ ചെയർപേഴ്സ‌ണ്‍ വി.സതീദേവി എന്നിർ പങ്കെടുക്കും. ചടങ്ങില്‍ ശില്‍പി ഉണ്ണി കാനായിയെ ആദരിക്കും. 

Previous Post Next Post