ചട്ടുകപ്പാറ:-ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെ യൂത്ത് കോൺഗ്രസ്സ്കാർ ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് CPI(M) വേശാല ലോക്കൽ കമ്മറ്റി ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.ഗണേശൻ, പി.അജിത എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ,കെ.നാണു എന്നിവർ സംസാരിച്ചു.കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.
