IRPC ക്ക് ധനസഹായം നൽകി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പത്താംമൈലിലെ തയ്യിൽ കുമാരന്റെ പന്ത്രണ്ടാം ചരമദിനത്തിൽ കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം നൽകി. കെ.പി സുരേന്ദ്രൻ, ഭാര്യ പി.ഉഷ എന്നിവരിൽ നിന്ന് CPIM ജില്ലാ സെക്രട്ടറിയറ്റ് അംഗവും ഹാൻവീവ് ചെയർമാനുമായ ടി.കെ ഗോവിന്ദൻ മാസ്റ്റർ തുക ഏറ്റുവാങ്ങി. 

CPIM ഏരിയ സെക്രട്ടറി എൻ.അനിൽ കുമാർ, ഏരിയാ കമ്മറ്റി അംഗം എൻ.കെ രാജൻ, കെ.പി രമണി, ടി.ബാലകൃഷ്ണൻ, ഇ.എം സുരേഷ് ബാബു, സി.കെ പ്രേമരാജൻ, ബാബു പണ്ണേരി, കെ.സജിത്ത്, സി.വി നിധിഷ്, പി.സന്തോഷ് എന്നിവർ പങ്കെടുത്തു.

Previous Post Next Post