മണ്മറഞ്ഞുപോയ പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങ് ; റിയാദ് KMCC സെൻട്രൽ കമ്മിറ്റി നൽകുന്ന 20 ലക്ഷം രൂപയുടെ ആനുകൂല്യ വിതരണം ഇന്ന് പാമ്പുരുത്തിയിൽ


പാമ്പുരുത്തി :- മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് റിയാദ് KMCC സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയിലൂടെ നൽകുന്ന ആനുകൂല്യ വിതരണം ഇന്ന് ഫെബ്രുവരി 4 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് പാമ്പുരുത്തി ലീഗ് ഓഫീസിൽ നടക്കും.  പാമ്പുരുത്തി, കുറ്റ്യാട്ടൂർ എന്നിവിടങ്ങളിൽ രണ്ട് കുടുംബങ്ങൾക്കാണ് 10 ലക്ഷം രൂപ വീതം വിതരണം ചെയ്യുന്നത്.

മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ കോടിപ്പൊയിൽ, റിയാദ് KMCC സെൻട്രൽ കമ്മിറ്റി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. 



Previous Post Next Post